Skip to main content

നിയമസഭ പരിസ്ഥിതി സമിതി യോഗം 23ന് മലപ്പുറത്ത്

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഈ മാസം 23ന് രാവിലെ ഒൻപതിന് മലപ്പുറം ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
പാറക്വാറികളുടേയും ക്രഷറുകളുടേയും പ്രവർത്തനംമൂലം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ഭീഷണി ഉയരുന്നത് സംബന്ധിച്ച് സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കി നിയമസഭയിൽ സമർപ്പിക്കുന്നതിനായുള്ള വിവരശേഖരണത്തിന്റെ ഭാഗമായി സമിതി വിവിധ ജില്ലകൾ സന്ദർശിച്ച് തെളിവെടുക്കും. മലപ്പുറത്തെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും സമിതി തെളിവെടുപ്പ് നടത്തും.
പി.എൻ.എക്‌സ്.3672/19

date