Skip to main content

പോത്തുണ്ടി ഡാം: ഷട്ടറുകള്‍ ഇന്ന് തുറക്കും

 

പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 107.90 മീറ്ററായി ഉയര്‍ന്നതിനാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 11 ന് മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്റീ മീറ്റര്‍ വീതം തുറക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗായത്രിപുഴ, മംഗലംപുഴകളുടെ തീരത്ത് താമസിക്കുന്നവര്‍, മീന്‍ പിടുത്തക്കാര്‍,പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.

date