Skip to main content

മലമ്പുഴ ഡാം:  ജാഗ്രതാ നിര്‍ദേശം

 

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാല്‍  ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനുസരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 114.46മീറ്ററാണ്.  മുക്കൈപുഴ, കല്‍പ്പാത്തിപുഴ, ഭാരതപ്പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍, മീന്‍പിടുത്തക്കാര്‍, പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

date