Skip to main content

അമച്ച്വര്‍ നാടകോത്സവം - ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 'യൂത്ത് തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഷോര്‍ട്ട് പ്ലേ കോമ്പറ്റീഷന്‍' എന്ന പേരില്‍ ജില്ലാ സംസ്ഥാന തലത്തില്‍ അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തലത്തില്‍ സ്‌ക്രീനിംഗില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കുന്ന സംഘത്തിന് 25000 രൂപ അവതരണ ഗ്രാനറായി നല്‍കും. രണ്ടാം സ്ഥാനകാര്‍ക്ക് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഗ്രാന്റായി ലഭിക്കും. സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന സംഘങ്ങള്‍ക്ക് യഥാക്രമം  ഒരു ലക്ഷം, 75,000, 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. അപേക്ഷകള്‍ ഒക്‌ടോബര്‍ 30 ന് മുമ്പ് പാലക്കാട് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ (റൂം നമ്പര്‍ 18) നല്‍കണം. അപേക്ഷയും പങ്കെടുക്കുന്നവര്‍ക്കുളള നിര്‍ദേശങ്ങളും നിമനാവലിയും www.ksywb.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0491-2505190.

date