Skip to main content

വനിതകള്‍ക്ക് വ്യവസായ സംരംഭകത്വത്തിന് സൗജന്യ പരിശീലനം

 

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പും കിറ്റ്‌കോയും സംയുക്തമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യ (EDII) യുടെ സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള സയന്‍സ് എന്‍ജിനീയറിങ് വിഷയങ്ങളില്‍ ബിരുദം, ഡിപ്ലോമയോ ഉളളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 വയസ്സിനും ഇടയില്‍. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍ കോപ്പി എന്നിവ സഹിതം ഒക്‌ടോബര്‍ 23 ന് രാവിലെ 11.30 ന് പാലക്കാട് സ്‌റ്റേഡിയം ബൈപാസ് റോഡിലുളള എയ്‌സ് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് അറിയിച്ചു. ഫോണ്‍ : 9847463688.

date