Skip to main content

അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്: അഭിമുഖം 21 ന്

 

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓപീസുകളിലും അസി. എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.  ബി.ടെക് സിവില്‍ എഞ്ചിനീയറിങ് 2 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഒക്‌ടോബര്‍ 21 ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383.

date