Skip to main content

ബോധവത്ക്കരണ സെമിനാര്‍ 18 ന്

 

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയല്‍, അതിക്രമങ്ങള്‍ക്കിരയാവുന്നവര്‍ക്കുള്ള നിയമ പരിരക്ഷ, സാമ്പത്തിക സഹായങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 18 ന് രാവിലെ 10 ന് ഹോട്ടല്‍ ഗസാലയില്‍ ബോധവത്ക്കരണ സെമിനാര്‍ നടക്കും. ജില്ലയിലെ മുഴുവന്‍ പട്ടികജാതി സമുദായ സംഘടനകളും ഒരു പ്രതിനിധിയെ സെമിനാറില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ രേഖാമൂലം മുന്‍കൂട്ടി അറിയിക്കണം. ഫോണ്‍: 0491 2505005

 

date