Skip to main content

കരുത്തുറ്റ ജനാധിപത്യത്തിന് കന്നിവോട്ട്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെ വോട്ട് ഉറപ്പാക്കാന്‍ സ്വീപ് സംഘം മണ്ഡലത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് 'കാമ്പസ് വോട്ട്' എന്ന പരിപാടി നടത്തി. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വീപ് നോഡല്‍ ഓഫീസര്‍ ഷറഫ് ഹംസ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രശ്നോത്തരി, സെല്‍ഫി പ്രചരണം, പ്രതിജ്ഞ എന്നിവയും ഇതിനോടനുബന്ധിച്ച് നടന്നു.
സമ്മതിദായക ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന്(15.10.19 ) വൈകിട്ട് 3ന് പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'സഹപാഠിയ്ക്ക് ഒരു കത്ത്', വൈകീട്ട്് പൂച്ചാക്കല്‍ ജംഗ്ഷനില്‍ വനിതകള്‍ക്കായി 'ചകിരിപിരി മത്സരം' എന്നിവയും നടക്കും. ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള മത്സരം ഉദ്ഘാടനം ചെയ്യും.

ഗാര്‍ഹികാവശ്യത്തിനുള്ള തടി വില്‍പ്പനയ്ക്ക്

ആലപ്പുഴ: വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ നിന്നും ഗാര്‍ഹികാവശ്യങ്ങള്‍ക്കായി തേക്ക് തടി ചില്ലറയായി വില്‍ക്കുന്നു. ഒക്ടോബര്‍ 18 മുതലാണ് വില്‍പ്പന. 2ബി, 2സി, 3ബി, 3സി, എന്നീ ഇനങ്ങളിലുള്ള തേക്ക് തടികളാണ് വില്‍പ്പനയ്ക്കുള്ളത്. ആവശ്യമുള്ളവര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് സഹിതം തടി ഡിപ്പോയില്‍ നേരിട്ടെത്തണം. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അഞ്ച് ക്യു. മീറ്റര്‍ തടി നേരിട്ട് വാങ്ങാം. വിശദവിവരത്തിന് ഫോണ്‍: 8547600528, 0479 2319899.

 

date