Skip to main content

ഹരിത ദൃഷ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം  ആരംഭിച്ചു

ഹരിതകേരളമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റാലാക്കുന്നതിന്റെ ഭാഗമായി ഹരിത ദൃഷ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം ജില്ലയില്‍ ആരംഭിച്ചു. ജല സംരക്ഷണം, ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി എന്നീ മേഖലകളിലെ പ്രൊജക്ടുകളാണ് ഡോക്യുമെന്റ് ചെയ്യുന്നത്. അടിസ്ഥാന വിവരങ്ങള്‍ പ്രവൃത്തി നടപ്പാക്കുന്ന ലോക്കേഷനില്‍ തന്നെ അപ് ലോഡ് ചെയ്യും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  ആന്‍ഡ് മാനേജ്‌മെന്റ് കേരളയാണ് ഇവ വികസിപ്പിച്ചെടുത്തത്.
ജില്ലയില്‍ 15 ബ്ലോക്കിലും ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിലും നടക്കുന്ന പരിശീലന പരിപാടി ഓക്ടോബര്‍ 19ന്  സമാപിക്കും. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എഞ്ചീനിയര്‍, കൃഷി ഓഫീസര്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍, തൊഴിലുറപ്പ് എഞ്ചിനീയര്‍, ഐ.കെ.എം ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആസൂത്രണ സമിതി സെക്രട്ടറിയേറ്റില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ഉദ്ഘാടനം ചെയ്തു. കെ.എം റഷീദ്, എ.ശ്രീധരന്‍, എം.പി രാജന്‍, ടി.ആയിഷ നുസ്രത്ത്, എന്‍.രാജേഷ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
 

date