Skip to main content

പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന  മൂലധന വായ്പാ പദ്ധതി 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക്                   അവരുടെ നിലവിലെ  പെട്രോള്‍/ഡീസല്‍  വില്‍പ്പനശാലകള്‍  പ്രവര്‍ത്തനനിരത                മാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കാന്‍                       സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  
    അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള          ഏതെങ്കിലും പെട്രോളിയം  കമ്പനിയുടെ അംഗീകൃത ഡീലറും  ആയിരിക്കണം. അപേക്ഷകന് പ്രസ്തുത  സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,  വിവിധ ലൈസന്‍സുകള്‍,  ടാക്‌സ്  രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.   പ്രായം 60 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകനോ  ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍ വിലാസം, ഫോണ്‍ നമ്പര്‍,  ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത,  ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്,  ബന്ധപ്പെട്ട  പെട്രോളിയം  കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ 'മാനേജിംഗ് ഡയറക്ടര്‍, കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ -20 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 26നകം നല്‍കണം.
 

date