Skip to main content

നിറമരുതൂരിലും താനാളൂരിലും ഇനി പൂര്‍ണമായും  വൈദ്യുത വിളക്കുകള്‍

        ഗ്രാമങ്ങളെ വെളിച്ചത്തിന്റെ നിറവിലെത്തിക്കുകയെന്ന ലക്ഷ്യവുമായി നിറമരുതൂര്‍ - താനാളൂര്‍  പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. തെരുവ് വിളക്കുകള്‍, മിനിമാസ്റ്റ്, ഹൈമാസ്റ്റ്, എല്‍.ഇ.ഡി,  വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ്ജ വിളക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് വൈദ്യുതീകരണം നടത്തുന്നത്. സാമ്പത്തിക, സാങ്കേതിക വികസന രംഗങ്ങളില്‍ ഗ്രാമ നഗര അന്തരം കുറക്കുന്ന റൂര്‍ബന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് നിറമരുതൂരിലും താനാളൂരിലും പദ്ധതി നടപ്പാക്കുന്നത്.  കെ. എസ്. ഇ. ബി യും അനെര്‍ട്ടുമാണ് വിളക്കുകള്‍ സ്ഥാപിക്കുകയെന്നും  പദ്ധതികളെല്ലാം ടെന്‍ഡര്‍ നടപടികളിലാണെന്നും  എം.എല്‍.എ അറിയിച്ചു.

date