Skip to main content

യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ

യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 25, 26 തിയതികളിൽ തൃശൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കുമെന്ന് ട്രിബ്യൂണൽ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്.3677/19

date