Skip to main content

കണ്ണൂര്‍ വിമാനത്താവളം പൂര്‍ണമായും  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും      

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. തുടക്കത്തില്‍ 7 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കും. ഭാവിയില്‍ വൈദ്യുതി ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് 10 മെഗാവാട്ടായി ശേഷി ഉയര്‍ത്തും. 
    2000 ഏക്കര്‍ പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്. ഇവയ്ക്ക് മുകളിലാണ് സോളാര്‍ ഫോട്ടോവോള്‍ട്ടിക് പ്ലാന്റ് സ്ഥാപിക്കുക. തുടക്കത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 30,000 യൂനിറ്റ് വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉല്‍പ്പാദിപ്പിക്കാനാവും. സോളാര്‍ പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ് അവലംബിക്കുക.
പി.എന്‍.സി/74/2018

date