Skip to main content

ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ബളാല്‍ ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡായ മാലോം, കാസര്‍കോട് നഗരസഭയിലെ 21ാം വാര്‍ഡായ ഹൊണ്ണമൂല , 22 ാം വാര്‍ഡായ തെരുവത്ത് എന്നിവിടങ്ങളിലേക്കുള്ള ഉപെതരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.  കരട് വോട്ടര്‍ പട്ടിക അതത് പഞ്ചായത്ത്, നഗരസഭാ ഓഫീസിലും വില്ലേജിലും താലൂക്കോഫീസിലും ലഭ്യമാണ്.  www.lsgelection.kerala.gov.in/eroll എന്ന വെബ്‌സൈറ്റിലും  കരട് വോട്ടര്‍ പട്ടിക ലഭിക്കും. കരട് വോട്ടര്‍ പട്ടികയെ കുറിച്ച് പരാതിയും ആക്ഷേപവുമുളളവര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക്  പരാതി നല്‍കണം.  അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 13 ന് പ്രസിദ്ധീകരിക്കും. 

date