Skip to main content

ചില്‍ഡ്രന്‍സ് ഹോമില്‍ വിളവെടുപ്പ് നടത്തി

 

കൃഷിവകുപ്പുമായി സഹകരിച്ച് തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍  നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ്  പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.റ്റി. ശശീന്ദ്രനാഥ് ഉദ്ഘാടനം  ചെയ്തു.  

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി അധ്യക്ഷത വഹിച്ചു.  അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോയ്സ് കൊറ്റത്തില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി.എന്‍ ഗീതമ്മ, അഡ്വ. ജ്യോതിസ് പി. തോമസ്, ജയ ശ്രീകുമാര്‍, മിനി ജോണ്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

date