Skip to main content

പട്ടിക വര്‍ഗ സംരംഭകര്‍ക്ക് വായ്പ

 

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടിക വര്‍ഗ സംരംഭകര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55  നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിതരെയാണ് പരിഗണിക്കുന്നത്. കുടുംബ വാ?ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് 98000 രൂപയും നഗരപ്രദേശങ്ങളിലുളളവര്‍ക്ക്  120000 രൂപയും കവിയരുത്.  

വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച്  വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.   കോര്‍പ്പറേഷന്‍റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date