Skip to main content

സര്‍വ്വകലാശാലയിലെ അനിമല്‍ ഹൗസ് ഇന്ന് ഗവര്‍ണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കും ലൈഫ് സയന്‍സ് ബ്ലോക്കും ഉദ്ഘാടനം ചെയ്യും 

  കാലിക്കറ്റ് സര്‍വകലാശാലാ ഗോള്‍ഡന്‍ ജൂബിലി ലൈഫ് സയന്‍സ് ബ്ലോക്കും  അനിമല്‍ ഹൗസും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് (ഒക്ടോബര്‍ 19 ) വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 11 നാണ് ഉദ്ഘാടന ചടങ്ങ്.  സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. 

നാല് നിലകളിലായി പണിത ലൈഫ് സയന്‍സ് ബ്ലോക്കില്‍ ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫിസിയോളജി പഠനവകുപ്പുകളാണ് പ്രവര്‍ത്തിക്കുക. ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അനിമല്‍ ഹൗസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കാന്‍സര്‍ നിയന്ത്രണത്തിന് സഹായിക്കുന്ന വിത്ത് കോശങ്ങളെക്കുറിച്ചും ആയുര്‍വേദ മരുന്നുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന പഠനങ്ങളും ഇവിടെ നടക്കും. തുടക്കത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭിക്കുന്ന അനിമല്‍ ഹൗസ് സേവനം ക്രമേണ അഫിലിയേറ്റഡ് കോളേജ്  വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കാനാണ് തീരുമാനം.
 

date