Skip to main content

ആദര്‍ശ് ഗ്രാമം- പദ്ധതികള്‍ക്കു രൂപം നല്‍കി

 

സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയുടെ മൂന്നാഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ മുതുവല്ലൂര്‍, അമരമ്പലം, വെളിയങ്കോട് ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് ഡെവലെപ്മെന്റ് പ്ലാനിന് ജില്ലാ കളക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ രൂപം നല്‍കി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍ദേശിച്ച മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ 57 പദ്ധതികളും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നിര്‍ദേശിച്ച വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ 52 ഉം പി.വി.അബ്ദുല്‍ വഹാബ് എം.പി നിര്‍ദേശിച്ച അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ 56 ഉം പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് പഞ്ചായത്തുകളിലും പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. വിവിധ മേഖലകളിലെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
പദ്ധതി രൂപീകരണത്തില്‍ ആദര്‍ശ് ഗ്രാമങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ തല ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും കൃത്യമായ അവലോകനം നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു. രണ്ടാം ഘട്ടത്തില്‍ നിര്‍ദേശിച്ചു പദ്ധതി നടന്നു വരുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ.സഗീര്‍, സുഹറ ബാബു, മുനീഷ, വി.എസ്.ശോഭന, പി.എ.യു പ്രോജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറിമാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date