Skip to main content

ഗുണനിലവാരം ഇല്ല: 'കേര ക്രിസ്റ്റല്‍' വെളിച്ചെണ്ണ ജില്ലയില്‍ നിരോധിച്ചു

 

നിശ്ചിത നിലവാരം പുലര്‍ത്താത്ത കേര ക്രിസ്റ്റല്‍ ബ്രാന്‍ഡ് വെളിച്ചെണ്ണ ജില്ലയില്‍ വില്‍പ്പന നടത്തുന്നത് നിരോധിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ആഫീയ കോക്കോനട്ട് ഓയില്‍ പാലക്കാട് എന്ന സ്ഥാപനത്തിന്റെ പേരില്‍ ' കേര ക്രിസ്റ്റല്‍' ബ്രാന്‍ഡ് വെളിച്ചെണ്ണ ഫുഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം നിശ്ചിത ഗുണ നിലവാരമില്ലാത്തത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധന ഉത്തരവായത്. ആഫിയ കോക്കോനട്ട് ഓയില്‍ പാലക്കാട് എന്ന സ്ഥാപനത്തിന്റെ പേരില്‍ കേര ക്രിസ്റ്റല്‍ എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ നിര്‍മ്മിക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതും ജില്ലയില്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

date