Skip to main content

പ്രളയം: സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി

ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാലത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. 148 അപേക്ഷകൾ തീർപ്പാക്കി. എസ്എസ്എൽസി-56, പ്ലസ് ടു-13, ആധാരം-30, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്-19, ഡ്രൈവിങ് ലൈസൻസ്-20, ജനന സർട്ടിഫിക്കറ്റ്-7, റേഷൻ കാർഡ്-20, വിവാഹ സർട്ടിഫിക്കറ്റ്-1 എന്നിങ്ങനെ 148 സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ് വിതരണം ചെയ്തത്. ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് അദാലത്ത് നടത്തിയത്. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ, ഐടി മിഷൻ ജില്ലാ പ്രൊജ്ക്ട് മാനേജർ മെവിൻ വർഗ്ഗീസ്, പഞ്ചായത്ത് ജില്ലാ ടെക്‌നിക്കൽ ഓഫീസർ അബ്ദുൾ സലാം, മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ യു ബിജുകുമാർ, തൃശൂർ ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വി സി ജയരാജൻ, അയ്യന്തോൾ ഗവ. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ എം ആരിഫ, റേഷനിങ്ങ് ഓഫീസർ അനൂപ് എൻ, രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരായ എ എം ഷമീർ, സിജോ ഫ്രാൻസീസ്, ഐടി മിഷൻ സപ്പോർട്ടിങ് എഞ്ചിനീയർ സ്വാലിഹ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

date