Skip to main content

ജലപുനര്‍ജ്ജനി:  യോഗം ചേര്‍ന്നു 

 

സംസ്ഥാനത്ത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വറ്റാത്ത നീരുറവകളെ മെച്ചപ്പെടുത്തുന്നതിനും അടഞ്ഞുപോയവയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ജലപുനര്‍ജ്ജനി പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വരള്‍ച്ചയെ അതിജീവിക്കുന്നതിന് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.  ബ്ലോക്കുതലത്തിലും പഞ്ചായത്ത് തലത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ജില്ലാതല ശില്പശാല സംഘടിപ്പിക്കണം. പദ്ധതിയുടെ ലക്ഷ്യത്തെപ്പറ്റിയും നടപ്പിലാക്കേണ്ട പ്രവര്‍ത്തികളെപ്പറ്റിയും പദ്ധതി കണ്‍വീനര്‍കൂടിയായ ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി വിശദീകരിച്ചു. ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ്,  ഗ്രാമവികസനം, ഇറിഗേഷന്‍, കൃഷി, കുടുംബശ്രീ, ഗ്രൗണ്ട് വാട്ടര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                                                           (കെ.ഐ.ഒ.പി.ആര്‍-47/18)

date