Skip to main content

നവകേരള മിഷന്‍: പ്രേരക്മാര്‍ക്ക്  പരിശീലനം തുടങ്ങി

 

നവകേരള മിഷന്‍ പദ്ധതികളില്‍ സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ സേവനം പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാക്ഷരതാ പ്രേരക്മാര്‍ക്കായി   കില സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനം തുടങ്ങി. അടിച്ചിറയിലെ ആമോസ് ട്രെയിനിംഗ് സെന്ററില്‍ പരിശീനത്തിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം.അബ്ദുള്‍കരീം നിര്‍വ്വഹിച്ചു. കില ഫാക്കല്‍റ്റിയംഗം എം.മനോഹരന്‍ അദ്ധ്യക്ഷനായിരുന്നു. ഫാക്കല്‍റ്റിയംഗം ടി.യു.സുരേന്ദ്രന്‍ പരിശീലന പരിപാടി വിശദീകരിച്ചു. എം.എം.അന്‍സാരി, സി.ശശി, സി.എന്‍.ബാലകൃഷ്ണന്‍, കെ.ജി.ശശികല എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. മൂന്ന് ബാച്ചുകളിലായി 153 സാക്ഷരതാ പ്രേരക്മാര്‍ക്കാണ് പരിശീലനം നല്കുന്നത്. 

 

date