Skip to main content
മികച്ച ആതുരാലയത്തിനുള്ള അവാര്‍ഡ് ലഭിച്ച ക'പ്പന അര്‍ബന്‍ പി.എച്ച്.സി.

ക'പ്പന നഗരസഭയി ഇ-ആരോഗ്യ പദ്ധതിയ്ക്കും സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ ജാഗ്രതയ്ക്കും തുടക്കമായി

ക'പ്പന നഗരസഭയില്‍ ഇ-ആരോഗ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള  ആധാര്‍ ലിങ്കിംഗ് ആരംഭിച്ചു.  ഈ പദ്ധതി പൂര്‍ത്തീകരിക്കുതോടുകൂടി പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുതിന് സഹായകരമാകും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസ്, ആധാര്‍ എന്‍ റോള്‍മെന്റ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ അധ്യക്ഷയായിരുു.  പകര്‍ച്ച വ്യാധി നിയന്ത്രണ ജാഗ്രതാ പദ്ധതിയുടെ ഭാഗമായുള്ള വാര്‍ഡുസഭകള്‍ ചേരുതിന് തീയതികള്‍ നിശ്ചയിക്കുകയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സേന, ജാഗ്രതാ സമിതി എിവ രൂപീകരിക്കുതിന് തീരുമാനിക്കുകയും ചെയ്തു.
യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്  മൈക്കിള്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെജോ മഹേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഡ്വ.എം കെ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ഫ്രാന്‍സിസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബെി കല്ലൂപ്പുരയിടം, കൗസിലര്‍മാരായ സി.കെ മോഹനന്‍, ലൗലി ഷാജി, മേഴ്‌സി സ്‌കറിയ, ബെി കുര്യന്‍, ലൂസി ജോയി, തങ്കമണി രവി, ജലജ ജയസൂര്യ, റെജീന തോമസ്, സിബി പാറപ്പായി എിവര്‍ സംസാരിച്ചു.

date