Skip to main content

എറണാകുളം അറിയിപ്പുകള്‍

നേത്ര ചികിത്സാ ക്യാമ്പ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ആറ് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 11-ന് പെരുമ്പടപ്പ് മേതി മാതാ ഹാള്‍, 12-ന് ഉദയംപേരൂര്‍ പി.എച്ച്.സി, 18-ന് അശമന്നൂര്‍ പി.എച്ച്.സി, 19-ന് കീഴ്മാട് പി.എച്ച്.സി, 25-ന് മൂവാറ്റുപുഴ സബ് ജയില്‍, 26-ന് ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസവാടക വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റ്, എറണാകുളം, കൊച്ചി-682018 എന്ന വിലാസത്തില്‍ നവംബര്‍ 16-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.

സൗജന്യ പരീക്ഷാ പരിശീലനം

കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ:പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീട് സര്‍വീസ് പരീക്ഷയ്ക്കുളള പരിശീലന ക്ലാസുകള്‍ക്കുളള അപേക്ഷ  സ്വീകരിക്കുന്നു. നവംബര്‍ 16 തീയതിക്കകം അപേക്ഷ  സമര്‍പ്പിക്കണം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. അപേക്ഷ സ്വീകരിക്കുന്നത് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയായിരിക്കും. ഫോണ്‍ 0484-2623304.

പൂയപ്പിളളി-തൃക്കടാപ്പിളളി റോഡിന്റെ
പുനരുദ്ധാരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും

കൊച്ചി: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പറവൂരിന്റെ അധികാര പരിധിയിലുളള പൂയപ്പിളളി-തൃക്കടാപ്പിളളി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഈ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്കോ, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, മറ്റേതെങ്കിലും വകുപ്പുകള്‍ക്കോ കുടിവെളള കണക്ഷന്‍ എടുക്കുന്നതിനോ, കേബിള്‍ സ്ഥാപിക്കുന്നതിനോ മറ്റേതെങ്കിലും ആവശ്യത്തിനോ റോഡ് മുറിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വാട്ടര്‍ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഓഫീസുമായി ബന്ധപ്പെട്ട് എല്ലാ വര്‍ക്കുകളും അടിയന്തരമായി ചെയ്ത് തീര്‍ക്കേണ്ടതാണെന്നും ടാറിംഗ് പണികള്‍ പൂര്‍ത്തിയായാല്‍ യാതൊരു കാരണവശാലും മൂന്ന് വര്‍ഷത്തേക്ക് റോഡ് മുറിക്കുവാന്‍ അനുവദിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ജലഗുണനിലവാര പരിശോധന

കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) തേവരയിലുളള സി.സി 60/3907, കനാല്‍ റോഡ് പെരുമാനൂര്‍ പി.ഒ, കൊച്ചി-15 റീജിയണല്‍ ഓഫീസിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പി.സി.ആര്‍ ലാബിലും കെ.ആര്‍ വിജയന്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, നോര്‍ത്ത് പരവൂരിലുളള പി.സി.ആര്‍ ടെസ്റ്റ് കൂടാതെ മല്‍സ്യ/ചെമ്മീന്‍ ഫാമുകളിലെയും ഹാച്ചറികളിലെയും ജലഗുണനിലവാര പരിശോധന മിതമായ നിരക്കില്‍ നടത്തികൊടുക്കുന്നുണ്ട്. ഈ സൗകര്യം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ (ഓഫീസ് പ്രവര്‍ത്തന സമയത്ത്) ലഭ്യമാണ്. പ്രധാനമായും ചെമ്മീന്‍ രോഗം ഉണ്ടാകുന്നത് ചെമ്മീന്‍ വിത്തില്‍ ഉണ്ടാകുന്ന വൈറസ് മൂലവും ചെമ്മീന്‍ രോഗം ഉണ്ടായ ഒരു ഫാമില്‍ നിന്നും ജലത്തിലൂടെ അടുത്ത ഫാമിലേക്ക് അണുബാധ തടഞ്ഞാല്‍ വലിയ ഒരു അളവ് വരെ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വൈറസ് രോഗം ഒഴിവാക്കാനാകും. എന്നാല്‍ ഒരു ഫാമില്‍ രോഗ പരിശോധന നടത്താതെ നിക്ഷേപിക്കുന്ന ചെമ്മീന്‍ വിത്തില്‍ നിന്നും ഉണ്ടാകുന്ന രോഗം അടുത്തുളള ഫാമുകള്‍ക്കും ഭീഷണിയാണ്. അതിനാല്‍ എല്ലാ കര്‍ഷകരും വൈറസ് രോഗ പരിശോധന നടത്തി വിത്ത് ഉപയോഗിക്കുന്നതിനും ജലഗുണനിലവാര പരിശോധന നടത്തുന്നതിനും സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ്  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2665479.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ കൃത്രിമ കാല്‍ നിര്‍മാണ യൂണിറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ 21 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

അനെര്‍ട്ട് ലോഗോ ഡിസൈന്‍ മത്സരം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവീന പുനരുപയോഗ ഊര്‍ജ്ജ ഗവേഷണ സാങ്കേതിക വിദ്യാ കേന്ദ്രമായ അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍  ക്ഷണിച്ചു. ഓണ്‍ലൈനായി മാത്രമായിരിക്കും സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുക്കുന്ന ലോഗോക്ക് അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും. തയാറാക്കുന്ന ലോഗോ www.anert.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 20 രാവിലെ പത്തു മുതല്‍ അഞ്ചുവരെ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പരമാവധി 10 എം.ബി യിലുളള ജെപിജി/ജെപെഗ് ഫോര്‍മാറ്റിലായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിജയിയെ തെരഞ്ഞെടുക്കുന്നത് അനെര്‍ട്ട് നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം.

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇനി പറയുന്ന തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സഹിതം നവംബര്‍ 13 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.  പ്രായപരിധി 18-35 നിയമാനുസൃത വയസ്സിളവ് അനുവദനീയം.

ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍)മെക്കാനിക്കല്‍ ഒഴിവുകള്‍ 09, ഒ.ബി.സി     02, തുറന്ന മത്സരം – 07, ശമ്പളം – 23500-77000 60 ശതമാനം  മാര്‍ക്കോടു കൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ (ഹള്‍ എഞ്ചിനീയറിംഗ്) മേഖലകളിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്/ക്വാളിറ്റി കണ്‍ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ജൂനിയര്‍ ടെക്്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍)ഇലക്ട്രിക്കല്‍ രണ്ട് ഒഴിവ് 02, തുറന്ന മത്സരം – 02, ശമ്പളം – 23500-77000. 60 ശതമാനം മാര്‍ക്കോടു കൂടി മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ തുടങ്ങിയ ജോലികളില്‍ ഇലക്ട്രിക്കല്‍ മേഖലയിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്് /ക്വാളിറ്റി കണ്‍ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍) ഇന്‍്‌സ്ട്രു മെന്റേഷന്‍ തുറന്ന മത്സരം – 02. ശമ്പളം – 23500-77000. 60 ശതമാനം മാര്‍ക്കോടു  കൂടി മൂന്ന് വര്‍ഷത്തെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ തുടങ്ങിയ ജോലികളില്‍  ഇന്‍്‌സ്ട്രുമെന്റേഷനില്‍ മേഖലയിലുള്ള നാല് വര്‍ഷകത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്/ക്വാളിറ്റി കണ്ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (സേഫ്റ്റി) തുറന്ന മത്സരം – 03. ശമ്പളം – 2350077000 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും ഒരു വര്‍ഷത്തെ സംസ്ഥാന ഗവണ്‍മെന്റ്്/ആര്‍.എല്‍.ഐ/സി.എല്‍.ഐ നല്കുന്ന തത്തുല്യ യോഗ്യത. മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കു ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും/ വ്യാവസായിക മേഖലയില്‍ നിന്നും സേഫ്റ്റിയിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍
കുത്തകവകാശവില്പന 15-ന്

കൊച്ചി: ജില്ലയിലെ തൃപ്പൂണിത്തുറ ഗ്രൂപ്പ് രണ്ട്, ആറ്  വരാപ്പുഴ ഗ്രൂപ്പ് മൂന്ന് , ഞാറയ്ക്കല്‍ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, മട്ടാഞ്ചേരി ഗ്രൂപ്പ് ഒന്ന്, രണ്ട്, കോതമംഗലം ഗ്രൂപ്പ് എട്ട് , പിറവം ഗ്രൂപ്പ് അഞ്ച്, പെരുമ്പാവൂര്‍ ഗ്രൂപ്പ് പതിനൊന്ന് എന്നീ റെയ്ഞ്ചുകളിലായുള്ള 11 ഗ്രൂപ്പുകളിലെ 64 കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ശേഷിയ്ക്കുന്ന കാലയളവിലേയ്ക്ക് കുത്തകവകാശവില്പന നവംബര്‍ 15-ന്  രാവിലെ 10.30 മുതല്‍ എറണാകുളം ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നടത്തുന്നതാണ്.

വില്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 10-ന് എറണാകുളം ജില്ല കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.  നിശ്ചിത തുക എന്‍ട്രന്‍സ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോടുകൂടി വില്പന ഹാളില്‍ പ്രവേശിക്കാം.  വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ റെന്റല്‍ തുകയ്ക്കുള്ളതും, തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത് എന്നിവ എടുത്തിരിക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സര്‍ക്കാരിന്റെ പൊതുമേഖല   സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019- 2020 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം , ഇന്റേണ്‍ഷിപ് ,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.
വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ്  റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014.  വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക :  8137969292

ലേലം

കൊച്ചി: ജില്ല മൃഗസംരക്ഷണ ഓഫീസിന് കീഴിലുളള ആലുവ ഐ.സി.ഡി.പി ക്യാമ്പസിലെ ഒരു പ്ലാവ് നവംബര്‍ 15-ന് പകല്‍ 12-ന് ആലുവ ഐ.സി.ഡി.പി ക്യാമ്പസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരം ഓഫീസില്‍ അറിയാം

date