Skip to main content

കുടിവെള്ള കണക്ഷന് അപേക്ഷിക്കാം

കുന്നംകുളം ജലവിതരണ വകുപ്പ് സെക്ഷനു കീഴിലുള്ളവർക്ക് കുടിവെള്ളത്തിനുള്ള പുതിയ കണക്ഷന് അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷ ഫോറം നവംബർ 11 മുതൽ കുന്നംകുളത്തെ ജലവിതരണ വകുപ്പ് ഓഫീസിൽ വിതരണം ചെയ്യും. കുന്നംകുളം നഗരസഭ, ചൂണ്ടൽ, കടവല്ലൂർ, കാട്ടകാമ്പാൽ, പുന്നയൂർ, പുന്നയൂർക്കുളം, പോർക്കുളം, വടക്കേകാട് പഞ്ചായത്തിലുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആധാർ കാർഡ് പകർപ്പ്, ഉടമസ്ഥാവകാശ സാക്ഷ്യപത്രം, ഭൂനികുതി അടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04885 223347.

date