Skip to main content

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു

 

          മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം, മാനവികശേഷി വികസനം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി സംസ്ഥാന ഫിഷറീസ് വകുപ്പ് അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ തേവര ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  വച്ച്  സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ടി.ജെ വിനോദ് എം.എല്‍.എ. നിര്‍വ്വഹിച്ചു.ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ  അധ്യക്ഷത വഹിച്ചു.  ഗൈനക്കോളജി, നേത്രരോഗം, ദന്ത രോഗം, ശിശു രോഗം, ത്വക്ക് രോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രഗത്ഭരായ മുപ്പത്തഞ്ചോളം ഡോക്ടര്‍മാര്‍ ക്യാമ്പിന്  നേത്യത്വം നല്‍കി. എറണാകുളം നിയോജക മണ്ഡലത്തിലെ   മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നടത്തിയ  മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. തിമിര ശസ്ത്ര്രകിയ 40 പേര്‍ക്ക് ക്യാമ്പിന്റെ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തു കൊടുക്കും.  ദന്തരോഗ വിഭാഗം, ഗൈനക്കോളജി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ നിന്നായി 84  പേരെയും തുടര്‍ചികിത്സയ്ക്കായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് റഫര്‍ ചെയ്തു.

 

ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എലിസബത്ത് ടീച്ചര്‍,  സികെ പീറ്റര്‍., ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മെഡിക്കല്‍ ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റര്‍ എം.ജെ. ജയന്‍, ജി. ആര്‍ എഫ് ടി എച്ച് എസ് പ്രിന്‍സിപ്പാള്‍  മഞ്ജു കെ.ജി ,  എറണാകുളം (മദ്ധ്യ മേഖല) ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം.എസ് സാജു   ഫിഷറീസ് ഡെപ്യൂട്ടി  ഡയറക്ടര്‍ മാജാ ജോസ് പി തുടങ്ങിയവര്‍ സംസാരിച്ചു.

date