Skip to main content

എറണാകുളം അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍  നഗരസഭാ പരിധിയില്‍ തേവരഫെറിയില്‍ ഫിഷറീസ് സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള വിവിധ ഡിവിഷനുകളിലായി ഇടപ്പളളി മുതല്‍ ഇടക്കൊച്ചി വരെയുളള പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന 130 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ പ്രത്യേകം കിറ്റുകളിലാക്കി എത്തിച്ചു തരുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള അംഗീകൃത വിതരണക്കാര്‍, അംഗീകൃത സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഓഫീസില്‍ അറിയാം. ഫോണ്‍ 0484-2663169. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18.

തുടര്‍ വിദ്യാഭ്യാസ കലോത്സവം
ജില്ലാ സംഘാടക സമിതി യോഗം 14-ന്

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെയും  കളമശേരി നഗരസഭയുടെയും നേതൃത്വത്തില്‍ ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവം നവംബര്‍ 29, 30 തീയതികളില്‍ കളമശേരി നഗരസഭ ഹാളിലും കളമശേരി ഗവ:ഹൈസ്‌കൂളിലെ അനുബന്ധ വേദികളിലുമായി നടത്തും. കലോത്സവ നടത്തിപ്പിനായുളള സംഘാടക സമിതി യോഗം നവംബര്‍ 14-ന് രാവിലെ 10.30 ന് കളമശേരി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഈ മാസത്തെ റേഷന്‍ വിഹിതം

കൊച്ചി: ജില്ലയില്‍  നവംബര്‍ മാസം വിതരണം നടത്തുന്നതിനായി  വിവിധ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭ്യമാണ്.
അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി..ഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് നാല് രൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും രണ്ട് അല്ലെങ്കില്‍ മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (ലഭ്യതയനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.
മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് മൂന്ന് കി.ഗ്രാം അരി കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും രണ്ട് അല്ലെങ്കില്‍ മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (ലഭ്യതയനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.
ജില്ലയിലെ വൈദ്യുതീകരിച്ച വീടുളള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 39 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കും.
റേഷന്‍ സാധനങ്ങളുടെ വിതരണം എല്ലാ റേഷന്‍ കടകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. വിതരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസിലും ജില്ലാ സപ്ലൈ ഓഫീസിലും അറിയിക്കാം.

ലോക കേരള സഭ പ്രസിദ്ധീകരണം :

പ്രവാസി മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രുപീകരിച്ചതാണ് ലോക കേരള സഭ. പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഒന്നാണ് പ്രവാസി മലയാളികള്‍ക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. 2019 ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date