Skip to main content

നവംബർ 14 ന്  എറണാകുളത്ത്  ശിശു ദിന റാലിയും സമ്മേളനവും

കൊച്ചി: എറണാകുളം ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന്  എറണാകുളത്ത്  ശിശു ദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. ശിശുദിന റാലി വ്യാഴാഴ്ച  രാവിലെ 8 ന് എറണാകുളം രാജേന്ദ്ര മൈതാനത്തിനു മുന്നിലെ ഗാന്ധി പ്രതിമക്കു മുന്നിൽ നിന്നും ആരംഭിച്ച് ദർബാൾ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി, എറണാകുളം സെന്റ് ആന്റണീസ് ഗവൺമെന്റ് എൽ.പി സ്ക്കൂൾ വിദ്യാർത്ഥിനി കുമാരി നേഹ സി.എൽ  ഉത്ഘാടനം ചെയ്യും.

   ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ കലോത്സവമായ "വർണ്ണോസവം'' ത്തിൽ യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തേരാസസ് ഗേൾസ് ഹൈസ്ക്കൂളിലെ റോസിക മേരി അദ്ധ്യക്ഷയായിരിക്കും. സെന്റ് തേരാസസ് ഗേൾസ് എൽ.പി സ്ക്കൂളിലെ മിയ രാജേഷ് കാട്ടിക്കാരൻ സ്വാഗതവും എറണാകുളം ഗേൾസ് യു പി സ്ക്കൂളിലെ അമൃത സുമി സജി നന്ദിയും പറയും. തുടർന്ന്  "വർണ്ണോസവം'' വിജയികൾ ആയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ശിശുദിന റാലിയിൽ ആകർഷകമായി പങ്കെടുക്കുന്ന സ്കൂളുകൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ജില്ലാ ശിശു ക്ഷേമ സമിതി അറിയിച്ചു.

date