Skip to main content

സജിത മഠത്തിലിനെ ആക്ഷേപിച്ച സംഭവം; കർശന നടപടിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം

സജിത മഠത്തിലിനെ ആക്ഷേപിച്ച സംഭവം; കർശന നടപടിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം

കാക്കനാട്: നടി സജിത മഠത്തിലിനെ  സമൂഹ മധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷനിടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പോലീസിന് കൈമാറിയത്.

 

16 ന് പാർക്കിംഗ് നിരോധനം

കാക്കനാട്: ജില്ലയിലെ സ്കൂൾ കുട്ടികൾക്ക്എറണാകുളം ജില്ലാ ഭരണകൂടവും, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും, ഐ.എം.എ-കൊച്ചിയും, ഏയ്ഞ്ചത്സ് ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി സിയാൽ കൺവൻഷൻ സെന്ററിൽ വച്ച് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. 16 ന്  നടക്കുന്ന പരിശീലനത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 35000 കുട്ടികൾ പങ്കെടുക്കും. പരിശീലനത്തിന് സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി 16 ന് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ  കൺവൻഷൻ സെന്ററിനു മുന്നിലുള്ള എയർ പോർട്ട് പഴയ റോഡിലും സിയാൽ ഇന്റർനാഷണൽ എയർപോർട്ടിന് മുന്നിലുള്ള സർവ്വീസ് റോഡിലും രണ്ട് റെയിൽ ഓവർ ബ്രിഡ്ജിനടിയിലും പാർക്കിംഗ്  നിരോധിച്ചതായി ആർ.ടി.ഒ അറിയിച്ചു.

date