Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്: 6.93 ലക്ഷം രൂപ അനുവദിക്കാന്‍  ശിപാര്‍ശ

  മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോട്ടയം ജില്ലയില്‍ നടത്തിയ അദാലത്തില്‍ കടാശ്വാസമായി 6,93,754 രൂപ അനുവദിക്കാന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയതായി ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അറിയിച്ചു.  
കോട്ടയം ജില്ലാ സഹകരണ ബാങ്കിന്‍റെ കുമരകം, ചെമ്പ് ശാഖകള്‍, തലയാഴം, ബ്രഹ്മമംഗലം, കാരാപ്പുഴ  സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, എസ്.ബി.ഐ കുമരകം  എന്നിവിടങ്ങളില്‍ നിന്നും വായ്പ എടുത്ത ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ക്കാണ് കടാശ്വാസം അനുവദിച്ചത്.

കോട്ടയം സഹകരണ അര്‍ബ്ബന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പ മത്സ്യത്തൊഴിലാളി ഉപയോഗപ്പെടുത്തിയതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. 

വൈക്കം റെസ്റ്റ് ഹൗസില്‍  നടന്ന അദാലത്തില്‍ 59 കേസുകള്‍ പരിഗണിച്ചു. കക്ഷികള്‍ ഹാജരില്ലാത്തതിനാല്‍ നാലു കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.   പുതിയ പരാതികളും  അദാലത്തില്‍  ലഭിച്ചു.

date