Skip to main content

സ്വയം തൊഴില്‍ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയംതൊഴില്‍ വായ്പാ പദ്ധതികളിലേക്ക് ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട  തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നര ലക്ഷം രൂപയില്‍ കവിയരുത്. 

     പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കായുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ വാര്‍ഷിക കുടുംബ വരുമാന പരിധി 25 ലക്ഷം രൂപയാണ്.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0481 2562532

date