Skip to main content

നഗര പരിധിയിലെ റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു

ആലപ്പുഴ: നഗരപരിധിയിലും നഗരത്തിലേക്ക് പ്രവേശിക്കുന്ന സമീപപ്രദേശങ്ങളിലുമായി പൊതുമരാമത്ത് വകുപ്പിന്റെ അധികാര പരിധിയിലുള്ള റോഡുകളില്‍ അനധികൃത നിര്‍മ്മാണ സാമഗ്രികള്‍, മരകഷണങ്ങള്‍ തടി ഉരുപ്പടികള്‍ എന്നിവ സൂക്ഷിച്ചു വരുന്നതും കൂടാതെ റോഡിലേക്ക് അനധികൃതമായി കൈയ്യേറി കച്ചവട ഇതര സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചതായും വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കൈയ്യേറ്റങ്ങള്‍ കേരള ദേശീയ പാതാ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. പൊതുമരാമത്ത് വകുപ്പ് നിരത്തുകളിലെ എല്ലാ കൈയ്യേറ്റങ്ങളും ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം മറ്റൊരറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എല്ലാത്തരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും  പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിയല്ല. കൂടാതെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാവശ്യമായ ചെലവ് ബന്ധപ്പെട്ട കൈയ്യേറ്റക്കാരില്‍ നിന്ന് നിയമപ്രകാരം ഈടാക്കും.

 

date