Skip to main content

റേഡിയോഗ്രാഫര്‍ നിയമനം

ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. മൂന്നു ഒഴിവുകള്‍ ഉണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി. കോഴ്‌സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍,  റേഡിയോഗ്രാഫിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന) പ്രായം 20നും 35നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിപയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22ന്് രാവിലെ 10ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ലിഫ്റ്റ് ഓപ്പറേറ്റര്‍ നിയമനം
ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനയടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം, ലിഫ്റ്റ് ഓപ്പറേറ്റിങ്ങില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം. പ്രായം 20നും 40നും മധ്യേ.  രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ നോക്കാന്‍ തയ്യാറുള്ളവരായിരിക്കണം. താത്പര്യമുള്ള അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിപയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27ന്് രാവിലെ 10ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം.

സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്
ആലപ്പുഴ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് (നവംബര്‍ 14) സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പരിശോധന.

ടെണ്ടര്‍ ക്ഷണിച്ചു
ആലപ്പുഴ: കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ്. പരിധിയിലുള്ള 98 അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം  പ്രീ സ്‌കൂള്‍ കിറ്റ്/കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരത്തിന് ചേര്‍ത്തല ഫയര്‍ സ്റ്റേഷന് എതിര്‍ വശത്തുള്ള കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 0478-2810023.

 

date