Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസിന് കീഴിലെ 177 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണക്കാര്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ  ടെണ്ടര്‍ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍:  0477 2251728.

മരങ്ങള്‍ പുനര്‍ലേലം ചെയ്യുന്നു
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നില്‍ക്കുന്ന 58 അക്കേഷ്യ മരങ്ങള്‍ പുനര്‍ലേലം ചെയ്യുന്നു. നവംബര്‍ 20ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ലേലം. വിശദവിവരത്തിന് ഫോണ്‍: 0477 2292425.

ചന്ദ്രഹാസന്‍ വടുതലയ്ക്ക് യാത്രയയപ്പ് നല്‍കി
(ചിത്രമുണ്ട്)
ആലപ്പുഴ:  കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ആലപ്പുഴ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സിവില്‍ സ്റ്റേഷനില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. യോഗത്തില്‍ ജീവനക്കാരുടെ ഉപഹാരവും സമ്മാനിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സോമു ജേക്കബ്, ഫോട്ടോഗ്രാഫര്‍ പി. ഡാലു, ടൈപ്പിസ്റ്റ് ആശാ മാത്യു, സിനിമ ഓപ്പറേറ്റര്‍ പി. സിബി എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ നഗരത്തില്‍ ഉച്ചക്ക്
ശേഷം സ്‌കൂള്‍ അവധി
ആലപ്പുഴ: ശിശുദിന പരിപാടി നടക്കുന്ന ഇന്ന് (14.11.2019) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ശിശുദിന റാലി നടക്കുന്നതിനാല്‍ ആലപ്പുഴ നഗരത്തില്‍ ഉച്ചക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്:
ഭാരവാഹികള്‍ ഓഫീസുമായി ബന്ധപ്പെടണം
ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിലവില്‍ പ്രവര്‍ത്തന രഹിതവുമായ സഹകരണ സംഘങ്ങളില്‍ പുനരുദ്ധരിയ്ക്കുവാന്‍ താല്‍പര്യമുള്ള സംഘത്തിന്റെ ഭാരവാഹികള്‍ നവംബര്‍ 18നകം ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍ 0477- 2252341

പ്രമേഹ ദിനാചരണം ഇന്ന്
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനാചരണം- 2019 വിപുലമായ പരിപാടികളോടുകൂടി നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് (14.11.2019) രാവിലെ 8.30ന് കളക്‌ട്രേറ്റില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് നടത്തുന്ന കൂട്ട നടത്തം എ.എം.ആരിഫ് എംപി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കളക്‌ട്രേറ്റ്, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്കായി പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണവും നടത്തും. വിവിധ ആരോഗ്യ കേന്ദ്രങ്ങളുടേയും ആശുപത്രികളുടേയും നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ്, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം, രക്തപരിശോധന എന്നിവയും നടത്തും.
 

date