Skip to main content

നെഹ്‌റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം ഇന്ന് 

 

നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപക ദിനാഘോഷം ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ഇന്ന് (നവംബര്‍ 14) രാവിലെ 10 ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ അധ്യക്ഷയാവും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മികച്ച ക്ലബിനുള്ള അവാര്‍ഡ് വിതരണം ചെയ്യും.  

2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബ്ബിനുള്ള അവാര്‍ഡിന് മുണ്ടക്കോട്ടുകുറിശ്ശി പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അര്‍ഹമായി. കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കല്‍, പൊതുമുതല്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അഡി.ഡിസ്ട്രിക്കറ്റ് മജിസ്‌ട്രേറ്റ് അധ്യക്ഷനായ സമിതി അവാര്‍ഡ് നിര്‍ണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ.ഉണ്ണികൃഷ്ണന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍, എന്‍.കര്‍പ്പകം എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ ക്ലബ് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും.

date