Skip to main content

പി.എം.ഇ.ജി.പി: സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

 

പി.എം.ഇ.ജി.പി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോംഗ്രാം) പദ്ധതി വഴി നിശ്ചിത യോഗ്യതയുള്ള വ്യക്തികള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സന്നദ്ധസംഘങ്ങള്‍  എന്നിവയ്ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ മുഖേനയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
പദ്ധതി പ്രകാരം സ്ത്രീകള്‍ക്കായി 30 ശതമാനവും പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും വികലാംഗര്‍ക്ക് മൂന്നു ശതമാനവും സംവരണം ചെയ്തിട്ടുണ്ട്. സേവന വിഭാഗക്കാര്‍ക്ക് 10 ലക്ഷവും ഉല്‍പ്പാദന വിഭാഗങ്ങള്‍ക്ക് പരമാവധി 15 ലക്ഷവും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 90 മുതല്‍ 95 ശതമാനം വരെ ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പയായി അനുവദിക്കുകയും 15 മുതല്‍ 35 ശതമാനം വരെ സബ്സിഡി അനുവദിക്കുകയും ചെയ്യും.

പൊതുമേഖലാ ബാങ്കുകള്‍, റീജ്യനല്‍ ഗ്രാമീണ ബാങ്കുകള്‍, സംസ്ഥാന കര്‍മ സമിതി ശുപാര്‍ശ ചെയ്യുന്ന സഹകരണ ബാങ്കുകള്‍, സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, സിഡ്ബി എന്നിവ മുഖേനയാണ് വായ്പ അനുവദിക്കുക. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ വിജയകരമാക്കുന്നതിനുള്ള സംരംഭകത്വ വികസന പരിശീലനം നല്‍കും. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള കര്‍മ സമിതി പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തും. ഫോണ്‍-0491 2505385, 2505408
 

 

date