Skip to main content

എറണാകുളം അറിയിപ്പുകള്‍

കശുവണ്ടി ക്ഷേമനിധി  ലൈഫ് സര്‍ട്ടിഫിക്കറ്റ്

  കൊച്ചി: കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഈ മാസം 30 ന് മുന്‍പായി ആധാര്‍ കാര്‍ഡ്, ക്ഷേമനിധി കാര്‍ഡ്/പെന്‍ഷന്‍ പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദങ്ങളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്റര്‍ ചെയ്തു രസീത് കൈപ്പറ്റേണ്ടതാണ്. മസ്റ്ററിങ് തികച്ചും സൗജന്യമാണ്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല എന്ന വിവരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. സജീവ് അറിയിച്ചു.

മദ്രസാദ്ധ്യാപക ക്ഷേമനിധി  ലൈഫ് സര്‍ട്ടിഫിക്കറ്റ്

  കൊച്ചി: മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും ഡിസംബര്‍ 20-ന് മുമ്പായി അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് മാനേജര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡിന്റെ കോപ്പിയും മാനേജര്‍, കേരള മദ്രസ  അദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ പോസ്റ്റ്, കോഴിക്കോട് 673004. ഫോണ്‍ 0495-2720577 വിലാസത്തില്‍ അയക്കണം.

ജലവിതരണം മുടങ്ങും

 കൊച്ചി: ചൂണ്ടി സബ് സ്റ്റേഷനില്‍ ഷഡ്ഡൗണ്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ  സബ് ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര പഞ്ചായത്ത് ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നവംബര്‍ 16-ന്  ജലവിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആര്‍.എല്‍.വി കോളേജ്; വര്‍ക്കുകള്‍/പ്രൊജക്റ്റുകള്‍ കൈപ്പറ്റണം

 കൊച്ചി: തൃപ്പൂണിത്തുറ ആല്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2016 മുതല്‍ 2018 ബാച്ച് വരെ പഠിച്ചിറങ്ങിയ അപ്ലൈഡ് ആര്‍ട്ട് വിഭാഗം വിദ്യാര്‍ഥികള്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അവരുടെ വര്‍ക്കുകള്‍/പ്രൊജക്റ്റുകള്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം കോളേജില്‍ നിന്നും കൈപ്പറ്റണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ വര്‍ക്കുകള്‍ നീക്കും ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം

 കൊച്ചി: തൃപ്പൂണിത്തുറ ആല്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തേക്ക് കഥകളി ചെണ്ട വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടു കൂടിയ കഥകളി ചെണ്ടയിലുളള ബിരുദനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 18-ന് രാവിലെ 11-ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0484-2779757.

ഫാര്‍മിസ്റ്റ്; താത്കാലിക നിയമനം

 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഡി.ഫാം, പ്രായം 21-40, ഇന്റര്‍വ്യൂ നവംബര്‍ 20-ന് രാവിലെ 11-ന്. താത്പര്യമുളളവര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ജോലി ഒഴിവ്

 കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 16-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍) ഒഴിവുകള്‍ 17. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (വെല്‍ഡര്‍) ഒഴിവുകള്‍ 30. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റര്‍) ഒഴിവുകള്‍ 214. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക് ഡീസല്‍) ഒഴിവ് -22. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക് മോട്ടോര്‍) ഒഴിവുകള്‍ -7. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍) ഒഴിവ് 36. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (പെയിന്റര്‍) ഒഴിവുകള്‍-5. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇലക്ട്രീഷ്യന്‍) ഒഴിവുകള്‍ 85. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ക്രെയിന്‍ ഓപ്പറേറ്റര്‍ (ഇ.ഒ.റ്റി) ഒഴിവുകള്‍ -19. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക് മെക്കാനിക്) ഒഴിവുകള്‍ 73. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ് മെക്കാനിക്) ഒഴിവുകള്‍ 78. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഷിപ്പ്‌റൈറ്റ് വുഡ്) ഒഴിവുകള്‍ രണ്ട്. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ആട്ടോ ഇലക്ട്രീഷ്യന്‍) ഒഴിവുകള്‍ രണ്ട്. ഏരിയല്‍ വര്‍ക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍ ഒഴിവുകള്‍ രണ്ട്. സെമി സ്‌കില്‍ഡ് റിഗ്ഗര്‍ ഒഴിവുകള്‍ 40. ജനറല്‍ വര്‍ക്കര്‍ (ക്യാന്റീന്‍) ഒഴിവുകള്‍ 20. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയാം. ഫോണ്‍ 0484-2422458

date