Skip to main content

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല കോഴ്‌സിന് ഈ മാസം 25 വരെ അപേക്ഷിക്കാം. നാല് മാസമാണ് കോഴ്‌സിന്റെ കാലാവധി. ആകെ 30 സീറ്റുണ്ട്. ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ്/ ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്/ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധിയില്ല. കൂടുതല്‍ വിവരം www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319740.                  

date