Skip to main content

ലോക പൈതൃക വാരാഘോഷം 19 മുതൽ

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പൈതൃക വാരാഘോഷം ഈ മാസം 15 മുതൽ 25 വരെ നടക്കും.  വാരാഘോഷത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.  അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മ്യൂസിയം, മൃഗശാല, പുരാവസ്തു പുരാരേഖ ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിക്കും.
ഇതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സംസ്‌കാരിക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.  വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചന 20നും ക്വിസ് 21നും ചിത്രരചന 23നും മത്സരം നടക്കും.
കേരളത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് നേപ്പിയർ മ്യൂസിയത്തിൽ കലാവസ്തുക്കളുടെ പ്രദർശനവും മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ വൈകിട്ട് ആറു മുതൽ പൈതൃക ഡോക്യൂമെന്ററി ഫിലിം പ്രദർശനവും നടക്കും.  വിശദവിവരങ്ങൾക്ക്: 9495534375, 9447907335, 9895674774.
പി.എൻ.എക്‌സ്.4085/19

date