Skip to main content

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ്: വനിതകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2019-20 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ വിജയിച്ച വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  2019 ജൂലൈ 31ന് 40 വയസ്സ് കവിയരുത്.  അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായി ബന്ധപ്പെടണം.  ഫോൺ: 9400333230, 7560972412.
പി.എൻ.എക്‌സ്.4086/19

 

date