Skip to main content

ശിശുദിന റാലി വർണ്ണാഭമാക്കി കുരുന്നുകൾ 

 

 

കൊച്ചി: എറണാകുളം ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ശിശു ദിന റാലി കുരുന്നുകൾ വർണ്ണാഭമാക്കി. രാവിലെ 8 മണിക്ക്  എറണാകുളം രാജേന്ദ്ര മൈതാനത്ത് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു . ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറ് കണക്കിന് കുട്ടികൾ റാലിയിൽ അണി നിരന്നു. 

 

 രാജേന്ദ്ര മൈതാനിയിൽ നിന്നാരംഭിച്ച റാലി ദർബാൾ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു .  കുട്ടികളുടെ പ്രധാനമന്ത്രി എറണാകുളം സെന്റ് ആന്റണീസ് എച്ച് എസ് എസ്  മൂന്നാം ക്ലാസ്സ്  വിദ്യാർത്ഥിനി  നേഹ സി.എൽ  ശിശുദിന സന്ദേശം നൽകി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 

 

ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ കലോത്സവമായ വർണ്ണോസവംത്തിൽ വിജയികളായവരുടെ  സമ്മാനം വിതരണം ചെയ്തു. ശിശുദിന റാലിയിൽ ആകർഷകമായി പങ്കെടുത്ത സ്കൂളുകൾക്കുള്ള  പ്രത്യേക സമ്മാനത്തിന് സെന്റ് തെരേസാസ് എൽ പി സ്കൂൾ, എറണാകുളം ഗവ. എൽ.പി സ്കൂൾ എന്നിവർ അർഹരായി. മികച്ച ബാൻഡ് സെറ്റിന് സെന്റ് ആന്റണീസ് എച്ച്. എസ്സും അർഹരായി. 

 

കുട്ടികളുടെ സ്പീക്കർ സെന്റ് തെരേസാസ് എച്ച് എസ് വിദ്യാർത്ഥി  റോസിക മേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളായ സെന്റ് തെരേസാസ് എൽ പി സ്കൂൾ വിദ്യാർത്ഥി  മിയ രാജേഷ് കാട്ടിക്കാരൻ സ്വാഗതവും ,  എറണാകുളം ഗേൾസ് യു പി സ്ക്കൂളിലെ അമൃത സുമി സജി നന്ദിയും പറഞ്ഞു. ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ, എഡിസി എസ്. ശ്യാമലക്ഷ്മി, ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ്  അഡ്വ. കെ.എസ് അരുൺകുമാർ, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, ട്രഷറർ ഡി. സലീംകുമാർ, ശിശു ക്ഷേമ കമ്മിറ്റി ചെയർപേഴ്സൺ ശ ബെറ്റി ജോസഫ് , ജിസിഡിഎ ചെയർമാൻ വി.സലിം , എ ഇ ഒ എൻ. എക്സ് ആൻസലാം തുടങ്ങിയവർ പങ്കെടുത്തു.

date