Skip to main content
വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  ജില്ലാതല ശിശുദിനാഘോഷത്തിന്  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ പതാക ഉയര്‍ത്തുന്നു.

വര്‍ണാഭയോടെ ജില്ലാതല ശിശുദിന റാലിയും  കുട്ടികളുടെ പൊതുസമ്മേളനവും

  ജില്ലാതല ശിശുദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം. ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ പ്രധാന മന്ത്രി ആന്‍മരിയ ബിജു ശിശുദിനറാലിക്ക് നേതൃത്വം നല്‍കി. വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ പതാക ഉയര്‍ത്തി ജില്ലാതല ശിശുദിനാഘോഷങ്ങള്‍ക്ക്  തുടക്കമിട്ടു.  വാഴത്തോപ്പ് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി  റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്  ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന ശിശുദിന റാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ചെറുതോണി ചുറ്റി തിരികെ എച്ച്.ആര്‍.സി ഹാളില്‍ അവസാനിച്ചു. ചാച്ചാ നെഹ്റുവിന്റെ ജ•ദിനാശംസകള്‍ നേര്‍ന്നും, സമകാലിക സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചുമുള്ള സന്ദേശകാര്‍ഡുകളും റാലിയില്‍ നിരന്നു.
കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനത്തിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റിയ ജെയിംസ് അധ്യക്ഷതയില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാല്‍വരിമൗണ്ട് എല്‍.പി സ്‌കൂളിലെ ആന്‍മരിയ ബിജു യോഗം ഉദ്ഘാടനം ചെയ്തു.   വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിഷ സുനില്‍ ആശംസയും വെള്ളയാംകുടി എസ്.ജെ.എല്‍.പി.എസ്ിലെ ജുവാന്‍ ജിയോ സ്വാഗതവും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും പൊതുസമ്മേളനത്തില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് , വാഴത്തോപ്പ് ഗ്രാമ  പഞ്ചായത്തംഗം പി.എസ് സുരേഷ്, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.ആര്‍ രഞ്ചിത്, പി.കെ രാജു, വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ പ്രഥമാധ്യപകന്‍ പ്രദീപ്, വിവിധ അധ്യാപക- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date