Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി നഗരസഭാ പരിധിയിലുളള പട്ടികജാതി വിഭാഗക്കാര്‍ക്കായി സൈക്കിള്‍, ലാപ്‌ടോപ്പ്, പി.വി.സി വാട്ടര്‍ ടാങ്ക്, ചെണ്ട എന്ന വിതരണം നടത്തുന്നതിന് തയാറുളള അംഗീകൃത നിര്‍മ്മാതാക്കള്‍/വിതരണക്കാര്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുളള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫാറം വില 400 മുതല്‍ 1200 വരെ + 12 ശതമാനം ജി.എസ്.ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.corporationofcochin.net, www.lsgkerala.gov.in എന്നീ വെബ്‌സൈറ്റില്‍ ടെന്‍ഡറുകളില്‍ വിന്‍ഡോ നമ്പര്‍ സര്‍ച്ച് ചെയ്യുക. ടെന്‍ഡര്‍ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ-ടെന്‍ഡര്‍ ചെയ്യാം.
date
12-01-2018