Skip to main content

അന്തര്‍ദേശീയ പ്രഭാഷണ പരമ്പര

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ-ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം ബിരുദാനന്തര രസതന്ത്ര വിദ്യാര്‍ഥികള്‍ക്കും കോളേജ് അധ്യാപകര്‍മായി സൗജന്യമായി അന്തര്‍ദേശീയ പ്രഭാഷണ പരമ്പര നടത്തുന്നു. വിദേശീയരും സ്വദേശീയരുമായ പ്രഗല്‍ഭരായ അധ്യാപകരും ശാസ്ത്രജ്ഞരുമാണ് പ്രഭാഷകരായി എത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ പ്രഭാഷണം ജനുവരി 19-ന് രാവിലെ 9.30-ന് കോളേജ് സെമിനാര്‍ ഹാളില്‍ നടത്തുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ.അശോക് കുമാര്‍ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന രാസപ്രവര്‍ത്തനങ്ങളെയും അതിന്റെ സൈദ്ധാന്തിക വശങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇതര കോളേജുകളിലെ അധ്യാപകരും ബിരുദാനന്തര വിദ്യാര്‍ഥികളും ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. 9495458856, 8593952240.
date