Skip to main content

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 17ന്

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി, ജനുവരി 17ന് രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ലഭിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. യോഗത്തില്‍ ബഹുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. യോഗാനന്തരം സമിതി ജില്ലയിലെ വൃദ്ധസദനം സന്ദര്‍ശിക്കുകയും അന്തേവാസികളും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. പി.എന്‍.എക്‌സ്.172/18
date