Skip to main content

സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു

ആലപ്പുഴ: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി ന്യൂനപക്ഷ യുവജന കേന്ദ്രം നടത്തിയ കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന സഹവാസക്യാമ്പ് കായംകുളം എം.എസ്.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നഗരസഭാംഗവും അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ സുൽഫിക്കർ മയൂരി ഉദ്ഘാടനം നിർവഹിച്ചു. പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ. നസീറ, സ്‌കൂൾ പ്രിൻസിപ്പൽ ഷാജഹാൻ, വാർഡ് മെമ്പർ ആറ്റകുഞ്ഞ്, പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ, കരിയർ ഗൈഡൻസ് അധ്യാപകൻ നിയാസ് എന്നിവർ പ്രസംഗിച്ചു. ജോസഫ് ചാക്കോ, ഷാജി മരൂർ, ഡോ. വെങ്കിട്ടരാമൻ, സിജി ആന്റണി എന്നിവർ ക്ലാസെടുത്തു. സമാപന യോഗത്തിൽ പരിശീലനകേന്ദ്രം ജില്ലാ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ എ. സലാം അധ്യക്ഷത വഹിച്ചു. കായംകുളം ഫയര്‍‌സ്റ്റേഷൻ ഓഫീസർ ഷാജഹാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൂക്കൂഞ്ഞ്, ശ്രീകല, റുബീന, നിയാസ് എന്നിവർ പ്രസംഗിച്ചു. (പി.എൻ.എ. 112/2018)
date