Skip to main content

മോക്ക്ഡ്രില്‍ നാളെ

നാളെ (19) കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് നടത്തുന്ന മോക്ക്ഡ്രില്ലുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മീനാപ്പീസ് കടപ്പുറം ഗവ. റസിഡന്‍ഷ്യല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ കുട്ടികള്‍ക്കായി നടത്തിയ പരിശീലന ക്ലാസ് ആര്‍ ഡിഒ സി ബിജു ഉദ്ഘാടനം ചെയ്തു. തീരദേശ പോലീസ് സിഐ മനോജ് പറയറ്റ അധ്യക്ഷത വഹിച്ചു. ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സി പി രാജേഷ് ക്ലാസെടുത്തു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍ പിളള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍, കോസ്റ്റല്‍ പോലീസ് എസ് ഐ രാജീവന്‍ വലിയവളപ്പില്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ മനോജ്, ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ വേലായുധന്‍, ഖദീജ ഹമീദ്, ജാഗ്രതാസമിതി അംഗം പ്രകാശന്‍, വില്ലേജ് ഓഫീസര്‍ ടി വി സജീവന്‍ എന്നിവര്‍ പങ്കെടുത്തു. കേരള തീരത്ത് നാളെ (19) ശക്തമായ ചുഴലിക്കാറ്റ് വീശുമെന്നുളള മുന്നറിയിപ്പും തുടര്‍ന്ന് തീരദേശത്ത് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനവുമാണ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
date