Skip to main content

പൂപ്പൊലി സമാപനം ഇന്ന്

കേരള കാര്‍ഷിക സര്‍വ്വകലാശാലയും കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശനമേള പൂപ്പൊലിയ്ക്ക് ഇന്ന് (ജനുവരി 18) അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രത്തില്‍ സമാപനമാകും. രാവിലെ 10.00ന് നടക്കുന്ന സമാപന സമ്മേളനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍. എം. എല്‍. എ അദ്ധ്യക്ഷത വഹിക്കും.ചടങ്ങില്‍ പൂപ്പൊലിയോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്യും.
date