Skip to main content

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതിയില്‍പ്പെട്ട ഹൈസ്കൂള്‍ തലത്തില്‍ (സര്‍ക്കാര്‍, എയിഡഡ്, സ്പെഷ്യല്‍ സ്കൂളുകളില്‍) പഠിക്കുന്ന വിദ്യാര്‍ഥികളായിരിക്കണം അപേക്ഷകര്‍. അപേക്ഷകരുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, വസ്തുവിന്‍റെ കൈവശാവകാശ രേഖ, പഠിക്കുന്ന സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം, മറ്റ് ഏജന്‍സികളില്‍ നിന്നും ഈ ആവശ്യത്തിന് ആനുകൂല്യം വാങ്ങിയിട്ടില്ലെ ന്ന സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഗ്രാമസഭാ ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ ഗ്രാമസഭാ ലിസ്റ്റിലുള്ള കവിയൂര്‍, കുന്നന്താനം, കല്ലൂപ്പാറ, കോട്ടാങ്ങല്‍, ആനിക്കാട്, നിരണം, കോയിപ്രം, അയിരൂര്‍, പുറമറ്റം, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, ചെറുകോല്‍, കോഴഞ്ചേരി, ചിറ്റാര്‍, വെച്ചൂച്ചിറ, റാന്നി, റാന്നിഅങ്ങാടി, ആറډുള, കുളനട, ഏനാദിമംഗലം, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം, പള്ളിക്കല്‍, കലഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2322712. (പിഎന്‍പി 135/18)
date