Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് റവന്യു റിക്കവറിക്ക് വിധേയമായവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പലിശ, പിഴപലിശ ഇവയില്‍ ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ കഴിയും. കുടിശികയുള്ളവരുടെ സൗകര്യാര്‍ഥം നാളെ (19) രാവിലെ 11 മുതല്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ അദാലത്ത് നടത്തുന്നു. (പിഎന്‍പി 125/18)
date